രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സൽ; പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ

ഷാഫി പറമ്പിലിനെതിരെ പരസ്യമായ വിവാദപ്രസ്താവനകൾ നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംപിക്ക് നെല്ലിക്കാത്തളം വെയ്ക്കാനാണെന്നുപറഞ്ഞ് പാലക്കാട്ടുനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഒരു പെട്ടി നെല്ലി അദ്ദേഹത്തിന്റെ പേരിൽ പാഴ്‌സൽ അയച്ചു. ഷാഫി പറമ്പിലിനെതിരെയുള്ള ഉണ്ണിത്താന്റെ പ്രതികരണങ്ങളാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

‘കാസർകോട് ജില്ലയിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പാണ് നിങ്ങളുടെ എം.പി. സ്ഥാനം. അത് നിങ്ങൾ മറക്കണ്ട. ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു. അതുകൊണ്ട് നിങ്ങൾ ദിവസവും മൂന്നുനേരം നെല്ലിക്കാതളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’ എന്ന കുറിപ്പിനൊപ്പമാണ് നെല്ലിക്ക പാഴ്‌സൽ അയച്ചിരിക്കുന്നത്.

കണ്ണൂരിൽ ഷാഫി പറമ്പിലിന് പിന്തുണയർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതിഷേധവും ഉണ്ടായത്. കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നത കൂടുതൽ രൂക്ഷമാകുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*