​ ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ആഗസ്റ്റ് 21, 22 തീയതികളിൽ

Screenshot

​ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) ഈ വർഷത്തെ വാർഷിക കൺവെൻഷൻ 2026 ആഗസ്റ്റ് 21, 22 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ ലിറ്റിൽ ഫ്ലോക്ക് പെന്തക്കോസ്ത് ചർച്ചിൽ (49-Blake Ave, Lynbrook, NY 11563) വച്ച് നടക്കും.

​ പാസ്റ്റർ ജെയിംസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം മുഖ്യസന്ദേശം നൽകും.
ലിറ്റിൽ ഫ്ലോക്ക് പെന്തക്കോസ്ത് ചർച്ച് (LFPC) ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും.

കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി മുനിസിപ്പൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

​പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ, പാസ്റ്റർ സാമുവൽ അലക്സാണ്ടർ, പാസ്റ്റർ ഷാജി ഡാനിയേൽ, ബ്രദർ സജി തട്ടയിൽ, ബ്രദർ മോനു മാത്യു എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*