പട്ടിക്കാട് (തൃശ്ശൂർ): അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. കാലിഫോർണിയായിലെ മിൽപിറ്റാസിൽ ശനിയാഴ്ചയാണ് സംഭവം.
മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില് ഹരിദാസിന്റെയും സുഷമയുടെയും മകള് അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ് കൊല്ലപ്പെട്ടത്. ഇവര്ക്കൊപ്പം താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് അറിയുന്നത്. ഇവര് പോലീസ് കസ്റ്റഡിയിലാണ്
ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയില് വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്ക്ക് ലഭിച്ച വിവരം. മൂന്നു പേരുടെയും കുടുംബം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.മൂവരും ഓണാഘോഷത്തിന് ഉള്പ്പെടെ ഒത്ത് ചേര്ന്നിരുന്നതായി പറയുന്നു. സംഭവം നടക്കുമ്പോള് അഞ്ജനയുടെ ഭര്ത്താവ് വിജിഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഏക മകള് വാമിക മുറിക്കുള്ളില് ഉണ്ടായിരുന്നു.
നിർത്താതെ പോയ കാർ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിയാതിരുന്ന ഭർത്താവ് ഫ്ലാറ്റിൽ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ആനിനെ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നെന്ന് അഞ്ജനയുടെ വീട്ടുകാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും ഭർത്താവ് വിജീഷും കാലിഫോർണിയയിൽ ജോലിചെയ്ത് വരികയാണ്.

Be the first to comment