വന്ദേമാതരം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിയ്ക്കണമെന്ന പ്രമേയം നാളെ തമിഴ്‌നാട് നിയമസഭയിലെത്തും. മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രമേയം അവതരിപ്പിക്കും. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പാടണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെയാണ് പ്രമേയം.
ജൂലൈ ഒന്‍പതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തിനെതിരായാണ് തമിഴ്‌നാട് ഈ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. ഔദ്യോഗിക പരിപാടികളില്‍ ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. 2021 ഡിസംബര്‍ 12നാണ് തമിഴ് തായ് വാഴ്ത്ത് തമിഴ്‌നാടിന്റെ ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചത്.
ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്ന കീഴ് വഴക്കം തുടരണമെന്ന പ്രമേയമാണ് നാളെ സഭയിലെത്തുക. തമിഴ് വളരെ നീണ്ട പാരമ്പര്യമുള്ള ക്ലാസിക് ഭാഷയാണെന്ന് പ്രമേയത്തില്‍ ഊന്നിപ്പറയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1970കളിലെ ഒരു സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആലപിച്ചുതുടങ്ങിയത്.

Be the first to comment