ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ എൻ.എച്ച്.എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷിനെയാണ് (53)നെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
ഓപ്പറേഷൻ പ്രോജക്‌ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം , കോട്ടയം വിജിലൻസ് എസ്.പി ആർ.ബിനു എന്നിവരുടെ നിർദ്ദേശാനുസരണം ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫിസിയോതെറാപ്പി ചികിത്സക്ക് എത്തുന്നവരിൽ നിന്ന് പണം വാങ്ങുന്നതായുള്ള പരാതിയിലായിരുന്നു അന്വേഷണം. ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം പരാതിക്കാരിക്കു നൽകിയിരുന്ന 1000 രൂപ ഇയാളിൽ നിന്നും കണ്ടെടുത്തു.
രോഗികൾക്ക് നല്ല ചികിത്സ ലഭിക്കുന്നതിനായാണ് കൈക്കൂലി വാങ്ങിയിരുന്നത്. ചികിത്സാർഥമുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് രോഗികൾക്ക് ബുക്കുകൾ നൽകിയിരുന്നു. ഈ ബുക്കുകളിൽ 500 രൂപയുടെ നോട്ടുകൾ വച്ച് നൽകുകയായിരുന്നു രീതി. ഇതിനായി ചികിത്സക്കെത്തുന്ന ചിലരാണ് പ്രവർത്തിച്ചിരുന്നതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് കൊടുത്തയച്ച 1000 രൂപ കൂടാതെ പതിനായിരത്തോളം രൂപയും ഇയാളിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്.

Be the first to comment