Literature
നാദ വിസ്മയം തീർത്ത വാനം പാടി എസ് ജാനകിക്ക്ആദരാഞ്ജലികൾ
ബ്ലെസ്സൺ ഹ്യൂസ്റ്റൺ നാദ വിസ്മയം തെന്നിന്ത്യയുടെ വാനംപാടി എസ് ജാനകിവിടവാങ്ങി. പ്രായാധിക്യവും രോഗാവസ്ഥയും മൂലം കുറച്ച്നാളായി കിടപ്പിലായിരുന്നെങ്കിലും ഇത്രവേഗം ഒരു വിടവാങ്ങൽഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ വേർപാട് ഏവരെയുംദുഃഖത്തിലാഴ്ത്തി. കാരണം അവർ അത്രമാത്രം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുയെന്നതാണ്. പ്രശസ്തരും അല്ലാത്തതുമായ അനേകം ഗായകർ ഇന്ന് നമുക്കുണ്ട്. ചാനലുകളും മറ്റും മികച്ച ഗായകരെ കണ്ടെത്താനുള്ളമത്സരങ്ങളും മറ്റും നടത്തുന്നതുകൊണ്ട് അനേകം ഗായകർഇന്നുണ്ട്. എന്നാൽ എഴുപതുകളിലും എൺപതുകളിലുംഗായകർ എന്നത് അത്രയധികമില്ലാതിരുന്ന കാലമായിരുന്നു. യൂവ ഗായകരെ ഉൾപ്പെടുത്തി ആകാശവാണിയിൽകൂടി ലളിതഗാനം പ്രക്ഷേപണം ചെയ്തിരുന്നതൊഴിച്ചാൽ ഗാനമേളകളിൽകൂടിയായിരുന്നു കുറച്ചുപേർക്കെങ്കിലും പാടാനുള്ളഅവസരങ്ങൾ ലഭിച്ചിരുന്നത്. ഗാനമേളകളിൽ എല്ലാംചലച്ചിത്രഗാന അനുകരണങ്ങൾ ആയിരുന്നു. അതിൽ ഏറ്റവുംകൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ളത് യേശുദാസാദിന്റെയും എസജാനകിയുടെയും പാട്ടുകളായിരുന്നു. പി ലീലയുടെയും പി വസന്തയുടെയും കമുകറപുരുഷോത്തമന്റെയും ശക്തമായ സാന്നിധ്യത്തിന് ശേഷംഎഴുപതുകളിലും എൺപതുകളുടെ പകുതിയിലും മലയാളചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞു നിന്ന ഗായകരായിരുന്നുയേശുദാസ് ജയചന്ദ്രൻ എസ് ജാനകി വാണിജയറാം പിസുശീല എന്നിവർ. എൺപതുകളുടെ തുടക്കം കഴിഞ്ഞാണ്ചിത്രയും ജോളി ഏബ്രഹാമും എം ജി ശ്രീകുമാമും വേണുഗോപാലും സുജാതയും മലയാള സിനിമ ലോകത്ത്ശക്തമാകുന്നത്. ഇവരുടെയോക്ക് പാട്ടുകൾ മൂളി പാട്ടായിപാടാത്ത മലയാളികൾ ഇല്ലായെന്ന് പറയാം. പഠനറിയാത്തവർപോലും ബാത്‌റൂമിലിരുന്നെങ്കിലും പാടുമായിരുന്നു. ഞങ്ങളുടെനാട്ടിൽ പാടാൻ അൽപ്പമെങ്കിലും അറിയുന്നവർനടന്നുപോകുമ്പോൾ മൂളിപ്പാട്ട് പേടിയായിരുന്നു പോയിരുന്നത്എന്ന് പറയുമ്പോൾ അത് എത്രമാത്രമെന്ന് ഊഹിക്കാം. അവരുടെ ചുണ്ടുകളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്നപാട്ടുകളിൽ ഒന്നായിരുന്നു എസ് ജാനകി പാടിയ സന്ധ്യേകണീരിലെന്തേ സന്ധ്യേ എന്ന ഗാനം. ഇന്നും അതിനെവെല്ലാനും പകരം വെയ്ക്കയാനും മറ്റൊരു ഗാനമിറങ്ങിയിട്ടില്ല.എന്നാൽ അന്ന് ഗാനമേളകളിൽ ഏറ്റവും കൂടുതൽ പടിയിട്ടുള്ളതും പാടാൻ ആവശ്യപ്പെട്ടിട്ടുള്ളതും യേശുദാസ്എസ് ജാനകി എന്നിവർ പാടിയിട്ടുള്ള അകലെ അകലെനീലാകാശമെന്ന ഗാനമാണ്. ഇന്നും ഈ ഗാനങ്ങൾകേരളത്തിൽ നിറഞ്ഞു നിൽക്കുന്നുയെന്നുവേണം പറയാൻ. അത്രയ്ക്ക് മനോഹരമാണ് അവരുടെ ആലാപനം. ഏത് പാട്ടും അനായാസേന പാടാനുള്ള എസ് ജാനകിയുടെകഴിവ് സമ്മതിച്ചെ മതിയാകു. ചെറിയ കുട്ടിയുടെ ശബ്ദം മുതൽപ്രായമായവരുടേത് വരെ വളരെ അനായാസേന അവർക്ക്പാടാൻ കഴിയുമായിരുന്നു. തുമ്പി വാ തുമ്പ കുടത്തിൽ എന്നപാട്ടിൽ കൊച്ചുകുട്ടി ചിരിച്ചുകൊണ്ട് പാടുന്നുണ്ട് പാട്ടിന്റെഅവസാനം. അഞ്ച് വയസുള്ള ബേബി ശാലിനിയുടെകഥാപാത്രമായിരുന്നു അത് പാടിയത്. അക്കച്ചിയുടെകുഞ്ഞുവാവയിലും താലം താലോലം എന്ന പാട്ട് ഒരേ സമയംകുച്ചുകുട്ടിയുടെയും മുതിർന്നആളിനെയും ശബ്ദത്തിലുംപാടുന്നുണ്ട്. അതിൽ അഭിനയിച്ചത് പൂർണ്ണിമ ജയറാമും ബേബിശാലിനിയുമായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്ത് അന്നുംഇന്നും ആരും പാടിയിട്ടില്ല ഇത്തരമൊരു പാട്ട്. അങ്ങനെഅനുഗ്രഹീത ശബ്ദത്തിന് ഉടമയായിരുന്നു എസ് ജാനകി. എസ് ജാനകിയുടെ ഏത് പാട്ടാണ് മികച്ചതെന്ന് ചോദിച്ചാൽഎല്ലാം ഒന്നിനൊന്ന് മികച്ചതെന്നേ പറയാൻ കഴിയു. എസ്ജാനകി തന്നെയാണ് അവരുടെ എതിരാളി എന്ന് വേണംപറയാം. കാരണം ഓരോ പാട്ടും ഓരോ രീതിയിൽവ്യത്യസ്തമായിരിക്കും. മഞ്ഞണി കൊമ്പിൽ എന്ന മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ പാട്ട് ഇന്നും കേൾക്കുമ്പോൾ പുതുമതോന്നാറുണ്ട്. കേട്ടാൽ വീണ്ടും വീണ്ടും കേൾക്കണമെന്ന്തോന്നും അവരുടെ എല്ലാ പാട്ടുകളും. അവളുടെ രാവിലെമലർകൊടിപോലെ പഞ്ചാഗ്നിയിലെ ആടി വാ കാറ്റേകാട്ടുകുരങ്ങിലെ ഓമനത്തിങ്കൽ കിടാവോ എന്നീ പാട്ടുകൾമക്കളെ തുണി കെട്ടിയ തൊട്ടിലിൽ ഇട്ട് ആട്ടിയുറക്കുമ്പോൾപണ്ട് അമ്മമാർ പടിയിരുന്നതാണ്. മോഹം കൊണ്ടു ഞാൻ ദുരെഏതോ രാജ ഹംസത്തിലെ നാഥാ നീവരും കാലൊച്ച എന്നപാട്ടും ഇന്നും കേൾക്കുമ്പോൾ അറിയാതെ പഴയകാലത്തിലേക്ക് പോകും. ലോകം മുഴുവൻ സുഖം പകരാനായിഎന്ന ഗാനവും വാഴ്ത്തിടുന്നിതാ സ്വർഗ്ഗ നാഥാ എന്നക്രിസ്‌തീയ ഗാനങ്ങളും ദേവാലയങ്ങളിൽ ആത്മീയചൈതന്യമുയർത്തുന്നതാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അവർ പാടിയിട്ടുണ്ട്. ഈസംസ്ഥാങ്ങളിൽ നിന്നെല്ലാം മികച്ച ഗായികയ്ക്കുള്ള സംസ്ഥാനഅവാർഡ് കിട്ടിയ ഒരേ ഒരു ഗായിക ജാനകിയമ്മയാണ്. പലപ്പോഴായി ഈ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടിയഅവാർഡുകളുടെ എണ്ണം മുപ്പത്തിമൂന്നാണ്. ദേശീയ തലത്തിൽനാല് പ്രാവശ്യം നാഷണൽ അവാർഡ് നേടിയ ചുരുക്കം ചിലഗായകരിൽ ഒരാളാണ് ജാനകിയമ്മ. രാജ്യത്തിന് അവർനൽകിയ സംഭാവന മാനിച്ച് അവർക്ക് പദ്മ ഭൂഷൺ രാജ്യംനൽകി ആദരിച്ചു. അംഗീകാരങ്ങളുടെ അതുല്യ ശബ്ദഭംഗിയുടെയും ഉടമയായി പ്രശസ്തിയുടെ അത്യുന്നതിയിൽനിൽക്കുമ്പോഴും അവർ അങ്ങേയറ്റം എളിമ ഉള്ളവരായിരുന്നു. ഇനിയും അവരെ പോലെ ഒരാൾ ജനക്കുമോ. എസ് ജാനകിക്ക്ആദരാഞ്ജലികൾ അർപ്പിക്കുന്നു .
