CJP സമരത്തിന് പിന്തുണയുമായി കൂടുതൽ താരങ്ങൾ.സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ച് റാപ്പർ ഹനുമാൻ കൈൻഡ്.വിദ്യാർഥികൾക്കും സാമൂഹിക പ്രവർത്തകർക്കുമൊപ്പം ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത താരം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും ശക്തമായി പ്രതികരിച്ചു.
“ഇന്ന് പ്രതിഷേധത്തിനെത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ബലം പ്രയോഗിച്ചതിന് യാതൊരു ന്യായീകരണവുമില്ല. നമുക്ക് ഇതിലും മികച്ച സാഹചര്യം അർഹമാണെന്ന് വിശ്വസിക്കുന്നത് കുറ്റമല്ല,” എന്നാണ് ഹനുമാൻകൈൻഡ് കുറിച്ചത്.
സമരത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ആദ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയും മുഖത്ത് മാസ്കും ധരിച്ച് പ്രതിഷേധക്കാർക്കൊപ്പം നടന്ന ഹനുമാൻകൈൻഡിനെ നിരവധി വീഡിയോകളിൽ കാണാം. തുടർന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതിഷേധ സ്ഥലത്ത് നിന്നുള്ള വീഡിയോ പങ്കുവെച്ച അദ്ദേഹം, പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് കുറിച്ചു.
അതേസമയം CJP സമരത്തിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തി. ഈ രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമുണ്ടെന്നും, അടിച്ചമർത്തലുകൾക്കെതിരെ മിണ്ടാതിരുന്നാൽ അടുത്ത ഊഴം നമ്മുടേതായിരിക്കുമെന്നും പാർവതിയുടെ സമൂഹ മാധ്യമക്കുറിപ്പ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പാർവതി വിഡിയോയും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പങ്കുവച്ചത്. സംവിധായകൻ അനുരാഗ് കശ്യപ്, നടൻ പ്രകാശ് രാജ്, വിർ ദാസ്, ഹുമ ഖുറേഷി, ശബാന ആസ്മി, റിതേഷ് ദേശ്മുഖ്, ജെനീലിയ ദേശ്മുഖ് എന്നിവരും വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment