അഭിഷേകിന് സെഞ്ചുറി, ബിഷ്‌ണോയിക്കും നിതീഷിനും മൂന്ന് വിക്കറ്റ് വീതം; അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 127 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഭിഷേക് ശര്‍മയുടെ (34 പന്തില്‍ 104) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ (35 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 14.1 ഓവറില്‍ 94 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 25 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി, രവി ബിഷ്‌ണോയ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*