പാല നഗരസഭ : കോൺഗ്രസ് 4 കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി

ഇന്ന് നടന്ന പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി. പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതായി ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽ എ അറിയിച്ചു.

ഇവർക്കെതിരെ നിയമപരമായ നടപടിയും സ്വീകരിക്കും. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലായെന്നും നാട്ടകം സുരേഷ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*