ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം: ഗുരുതര ആരോപണവുമായി കുടുംബം

Screenshot

ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്-മിനി ദമ്പതികളുടെ മകളുമായ സാവരിയ ബസന്തിന്റെ മരണത്തിലാണ് സഹപാഠിയായ പ്രതിക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്.

അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ ആനം സാവരിയയെ അതിക്രൂരമായ മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സാവരിയയുടെ ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകളുണ്ട്. സാവരിയയുടെ കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നു. പ്രതി മതപരിവർത്തനത്തിന് നിർബന്ധിച്ചു. എന്നാൽ സാവരിയ അതിന് തയ്യാറായില്ല.

ഇക്കാര്യം സഹപാഠികൾ തങ്ങളോട് പറഞ്ഞതായും ബന്ധു പറയുന്നു. ലാപ്ടോപ് കൊണ്ട് തലയ്ക്കടിയേറ്റാണ് സാവരിയ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അതേസമയം ലാപ്പടോപ്പ് കൊണ്ടുള്ള അടിയേറ്റ് മാത്രമല്ല മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാവരിയയുടെ മാതാപിതാക്കൾ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി സദറുള്‍ ആനത്തിനെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*