ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നുണ്ടെന്ന് ഖമനയി പറഞ്ഞു. ഹിസ്ബുള്ളയെ പ്രതിരോധിക്കുന്നത് ഒരു ‘തന്ത്രപരമായ കടമ’യായി ടെഹ്റാന്‍ കണക്കാക്കുന്നുവെന്ന് ഖമനയി വ്യക്തമാക്കി. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് കരാറിലും, ലബനന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം ‘പൂര്‍ണ്ണമായും നിരുപാധികമായും അവസാനിപ്പിക്കുക’ എന്നത് ഒരു നിബന്ധനയായി മുന്നോട്ട് വെക്കുമെന്നും മുജ്തബ ഖമനയി പറയുന്നു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികരണം.
അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ മൈനില്‍ തട്ടി തകര്‍ന്നതായി ഇറാന്‍ അറിയിച്ചു. ഇറാന്‍ അംഗീകരിക്കാത്ത പാതയിലൂടെ സഞ്ചരിച്ച കപ്പലാണ് തകര്‍ന്നത്.
ഇറാനിലെ യുഎസ് ആക്രമണം നിര്‍ത്തിവെയ്ക്കാന്‍ കാരണം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമമെന്ന് റിപ്പോര്‍ട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. യുദ്ധം വ്യാപിച്ചാല്‍ മിസൈലുകളുടെ വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നും ഇത് മിഡില്‍ ഈസ്റ്റിലുള്ള യുഎസ് സൈനികരെയും സഖ്യകക്ഷികളെയും അപകടത്തിലാക്കുമെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ട്രംപിനെ അറിയിച്ചിരുന്നു. എന്നാല്‍, ആയുധശേഖരത്തില്‍ ക്ഷാമം നേരിടുന്നുവെന്ന വാര്‍ത്ത ഡോണള്‍ഡ് ട്രംപ് തള്ളി.

Be the first to comment