‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’; വിഎസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് പുറത്തിറക്കി ദേശാഭിമാനി

വിഎസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് പുറത്തിറക്കി സിപിഐഎം മുഖപത്രം ദേശാഭിമാനി. ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’എന്ന പേരില്‍ വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി സുധാകരനാണ് ഓർമക്കുറിപ്പ് എഴുതിയത്. വിവാദമായ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം ഒഴിവാക്കി. വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറക്കാത്തത് സാങ്കേതിക തകരാറിനെ തുടർന്നെന്നായിരുന്നു റസിഡന്റ് എഡിറ്റർ എം സ്വരാജിന്റെ വിശദീകരണം.

വാരാന്തപതിപ്പിലെ കള്ളൻ വിജയൻ വിവാദത്തിൽ പ്രതികരണവുമായി നാടക പ്രവർത്തകനായ എസ് വിജയകുമാർ രം​ഗത്തെത്തി. വാർത്തകൾ വന്നതോടെ ഇപ്പോൾ പുറത്തിറങ്ങാൻ ഭയമാണെന്ന് എസ് വിജയകുമാർ പറഞ്ഞു. ലേഖനം ഇന്നലത്തെ വാരാന്തപതിപ്പിൽ വരുമെന്നാണ് ദേശാഭിമാനി പറഞ്ഞിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് ലേഖകൻ വിളിച്ചു പറഞ്ഞതായി വിജയകുമാർ പറഞ്ഞെന്നും വിജയകുമാർ പറഞ്ഞു.

വാരാന്തപ്പതിപ്പിലെ നാടകനിരൂപണത്തിന് കള്ളന്‍ വിജയന്‍ എന്ന് പേര് നല്‍കിയതിലെ തർക്കമാണ് അച്ചടിച്ച വരാന്തപ്പതിപ്പ് ഇന്നലെ വിതരണം ചെയ്യാതിരിക്കാന്‍ കാരണം. വി എസിനെ പരാമർശിക്കുന്നതല്ല നാടക നിരൂപണം. പേര് മാറ്റാന്‍ പറ്റില്ലെന്ന നിലപാടില്‍ വാരാന്തപ്പതിപ്പ് എഡിറ്റർ ഉറച്ചുനിന്നതോടെ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*