കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം കെ റാമിനെ വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്. റാമിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും നോട്ടീസ് നല്‍കാനാണ് കൂട്ടിക്കൊണ്ടുപോയതെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ച ഡോ. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തെന്ന് ആരോപണമുണ്ടായിരുന്നു.
പൊലീസിനെതിരെ ഡോ. റാമിന്റെ കുടുംബം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. തന്നെ തള്ളിമാറ്റിയാണ് റാമിനെ പിടിച്ചുകൊണ്ടുപോയതെന്ന് ഡോ. റാമിന്റെ ഭാര്യ ദില്‍ന ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ കൈ തട്ടിമാറ്റിയത് ഡിവൈഎസ്പിയെന്നാണ് ഇവരുടെ ആരോപണം. ഇരിക്കാന്‍ അനുവദിക്കാന്‍ പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ആരോപണമുണ്ട്.
തി ഡോ റാമിന്റെ അറസ്റ്റില്‍ തലശ്ശേരി കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോടതി വിട്ടയക്കാന്‍ ഉത്തരവിട്ട ഡോക്ടര്‍ റാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതി വളപ്പില്‍ നിന്ന് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.പൊലീസിന്റേത് നിയമവിരുദ്ധ നടപടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം കിഷോര്‍ കുമാര്‍ ആരോപിച്ചു.
കര്‍ണാടകയിലെ കുടകില്‍ നിന്നാണ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിലെടുത്തത്. നിതിന്‍ രാജ് ആത്മഹത്യ ചെയ്ത് നൂറാം ദിവസമാണ് ഒളിവില്‍ കഴിയുന്നതിനിടെ റാമിനെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാന്‍ രൂപം മാറിയായിരുന്നു റാമിന്റെ ഒളിവ് ജീവിതം.

Be the first to comment