നാവികരുടെ സുരക്ഷ നിരീക്ഷിക്കും, ഇന്ധന-വള വിതരണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി; പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ

പശ്ചിമേഷ്യൻ സംഘർഷം, സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാൻ ഏകീകൃത സംവിധാനം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നാവികർക്കും, അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായ വിവരങ്ങൾ, സഹായം, കൗൺസിലിംഗ് എന്നിവ നൽകുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരാൻ നിർദേശം നൽകി. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം പരമാവധി വർധിപ്പിക്കാൻ ആഹ്വാനം. സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കണം.

ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി വിലയിരുത്തിയെന്നും, ഇക്കാര്യം നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാവികർക്ക് കൃത്യമായി വിവരങ്ങൾ കൈമാറാനും, അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്താന് സംവിധാനമൊരുക്കാനും മോദി നിർദേശിച്ചിട്ടുണ്ട്. ഇന്ധന ലഭ്യതയും പ്രവാസികളുടെ സുരക്ഷയും യോ​ഗത്തിൽ ചർച്ചയായി. കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും, പുനരുപയോ​ഗ ഊർജത്തിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*