ലോക്സഭയ്ക്ക് പിന്നാലെ പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി.പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ബില്ല് നിയമമായി മാറും. അതിനിടെ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. പ്രസ്താവന നടത്താത്തതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.പുതിയ ബില്ല് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു
രാഷ്ട്രീയ പാർട്ടികളും കോച്ചിംഗ് സെന്ററുകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ചർച്ചയ്ക്കിടെ സന്തോഷ് കുമാർ എംപി കുറ്റപ്പെടുത്തി.ബില്ലിലൂടെ രാജ്യത്ത് ഉണ്ടാക്കിയ ആശങ്ക നീക്കാൻ കഴിയുമോയെന്ന് ജോസ് കെ മാണി ചോദിച്ചു. അതിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. ബിജെപി നേതാവ് അനുരാഗ് സിങ് താക്കൂറാണ് നോട്ടീസ് നൽകിയത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രാഹുൽഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നും നോട്ടീസിൽ പറയുന്നു.

Be the first to comment