അടൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആണ്‍സുഹൃത്ത് പിടിയില്‍

Screenshot

പത്തനംതിട്ട അടൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമതിയായ യുവതി ഏറെക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.

ദുരൂഹ സാഹചര്യത്തിലാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹന(31)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റെയറിന്റെ പിടിയില്‍ ഒരു ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. രാത്രി ഏഴിനാണ് സംഭവം നടന്നത്.

ഷെഹനയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ട അയല്‍വാസികള്‍ നഗരസഭാ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന യുവാവിനോട് കൗണ്‍സിലറും നാട്ടുകാരും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ നാട്ടുകാര്‍ കണ്ടത് ഷെഹന തൂങ്ങിനില്‍ക്കുന്നതാണ്. മൃതദേഹത്തിലും യുവാവിന്റെ ദേഹത്തും മുറിവുകളും രക്തക്കറകളും ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*