ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായുള്ള പ്രതിഷേധം തുടരുന്നതിനിടെ എട്ട് വർഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം; നവംബർ 21-ന് ലഡാക്ക് പോളിങ് ബൂത്തിലേക്ക്

ലഡാക്ക്: രാജ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധത്തിൽ നിൽക്കെ ലഡാക്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബർ 21-ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുമ്പ് 2018 നവംബറിലാണ് ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.

ഒക്ടോബർ 26-ന് ഔദ്യോഗിക തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. സ്ഥാനാർത്ഥികൾക്ക് നവംബർ 2 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 3-ന് പത്രികകളുടെ സൂക്ഷ്മപരിശോധനയും നവംബർ 5 വരെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമായിരിക്കും. നവംബർ 30-ന് ഫലപ്രഖ്യാപനം വരും. ഇതോടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായി അവസാനിക്കും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രദേശത്ത് മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി നിലവിൽ വന്നു. സ്വതന്ത്രവും ന്യായാനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*