സെക്രട്ടേറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെയും പ്രാദേശിക നേതാക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ഇത്സെ ക്രട്ടേറിയേറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയാണ് ശരത് ചന്ദ്രൻ. രണ്ട് മാസം മുമ്പാണ് മന്ത്രി ശരത് ചന്ദ്രന്റെ പേര് നിര്‍ദേശിച്ചത്. തുടർന്ന് ശരത് ചന്ദ്രനെ സ്റ്റാഫായി നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ശരത്തും പങ്കാളിയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
സ്റ്റാഫ് നിയമനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശരത് ചന്ദ്രന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി അറിവില്ല. നിയമനത്തില്‍ പുനരാലോചന വേണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് ശരത് ചന്ദ്രന്റെ നിയമനം. നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്റെ അളിയനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.

Be the first to comment