ആഗോളതാപനവും കടുത്ത ചൂടും ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും വലിയ ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമൺ സ്കീൽ മുന്നറിയിപ്പ് നൽകി. ഫിജിയിൽ നടക്കുന്ന ‘പ്രി-കോപ്’ (Pre-COP) ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കടുത്ത ചൂടുകാരണം ഗർഭകാല സങ്കീർണ്ണതകൾ നേരിട്ട നിരവധി കേസുകൾ കണ്ടതായി അഞ്ച് ഭൂഖണ്ഡങ്ങളിലെ ആരോഗ്യ വിദഗ്ധർക്കിടയിൽ നടത്തിയ പുതിയ സർവേ വ്യക്തമാക്കുന്നു. മാസം തികയാതെയുള്ള പ്രസവം, ഭ്രൂണത്തിന്റെ വളർച്ച മുരടിക്കൽ, നവജാതശിശുവിന്റെ തൂക്കക്കുറവ്, അമ്മയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കടുത്ത ചൂട് കാരണമാകുന്നതായി സർവേ ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടൻ, ഓസ്ട്രേലിയ, ഇന്ത്യ, ബ്രസീൽ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ 1,000 മിഡ്‌വൈഫുമാരുടെയും ഡോക്ടർമാരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് വെൽക്കം ഫൗണ്ടേഷൻ ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

Be the first to comment