കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനായിരുന്നു യാത്ര. ആദ്യ തവണ കൊച്ചിയില്‍ ഇറങ്ങാനാകാതെ മടങ്ങിയപ്പോള്‍ രണ്ടാം തവണ വീണ്ടും കൊച്ചിയിലെത്തി.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
അതാ ആകാശത്ത് ഒരു സര്‍ക്കാര്‍ ഹെലികോപ്റ്റര്‍. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ.പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്‌സണല്‍.
ധൂര്‍ത്ത് ധൂര്‍ത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ?. പ്രൈംടൈമില്‍ മടിത്തട്ടിലെ അവതാരങ്ങള്‍ ഇന്ന് അലറുമോ? അവര്‍ ഇന്ന് മിക്കവാറും സൈലന്റ് മോഡിലായിരിക്കും.കാരണം കോണ്‍ഗ്രസുകാരന് അടുപ്പിലുമാകാം എന്നാണത്രേ ശാസ്ത്രം. അവതാരങ്ങള്‍ വേണമെങ്കില്‍ അടുപ്പിലെ സുഗന്ധം വര്‍ണിച്ചു വശംകെടുമായിരിക്കും. ഒപ്പം അവരുടെ സ്ഥിരം നിരീക്ഷക വിദൂഷക സദസ്സും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമായിരുന്നു. ടോപ് ഗിയറിലായേനെ ധാര്‍മ്മിക രോഷം.
മാറ്റത്തിന് ആര്‍പ്പുവിളിക്കിന്‍ കൂട്ടരേ…പുതുയുഗ കേരളത്തെ കണ്ട് കോള്‍മയിര്‍ കൊള്ളിന്‍ മാദ്ധ്യമങ്ങളേ..

Be the first to comment