തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ രമ്യാ ഹരിദാസുമായി ചേർന്നു പോകാൻ കഴിയാത്ത സാഹചര്യവും അഭിപ്രായവ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. നേരത്തെ യൂത്ത് കോൺഗ്രസ് നേതാവായ പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വലിയ വിമർശനത്തിനും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

Be the first to comment