നമ്മള്‍ തിരിച്ചുവരും, ലാല്‍ സലാം; കുട്ടിസഖാക്കളെ വിഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍: വിഡിയോ

പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ‘കുട്ടിസഖാവ് ‘ സിയാന്‍. കഴിഞ്ഞ ദിവസം പഴയ ഇന്‍സ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു. പുതിയ അക്കൗണ്ട് 10K ഫോളോവേഴ്‌സ് പിന്നിട്ടു. വൈറല്‍ താരങ്ങളായ കുട്ടികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിഡിയോ കോളിലൂടെ സംസാരിച്ചു.

കുട്ടിസഖാക്കളും പിണറായി വിജയനും സംസാരിക്കുന്ന ഹൃദ്യമായ വിഡിയോ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയാലും നമ്മള്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസം കുട്ടികള്‍ പിണറായി വിജയനുമായി പങ്കുവച്ചു. ബാലസംഘത്തിന്റെ ഭാരവാഹികളെ ഓരോരുത്തരേയും പിണറായി വിജയന്‍ വിഡിയോ കോളിലൂടെ പരിചയപ്പെടുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. കുട്ടികളോടുള്ള വാത്സല്യവും അവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തോടുള്ള മതിപ്പും പങ്കുവയ്ക്കുന്ന വിഡിയോ കോള്‍ റെക്കോര്‍ഡിങ്ങിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഡിയോ കോളില്‍ പിണറായിയ്‌ക്കൊപ്പം ഭാര്യയുമുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*