ഇ20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കും, ഉയർന്ന അളവിലുള്ള ഈർപ്പം എൻജിൻ പ്രവർത്തനം നിർത്തും; ആശങ്ക ശരിവെക്കുന്ന രേഖകൾ പുറത്ത്

ഇ20 പെട്രോൾ; ആശങ്ക ശരിവെക്കുന്ന രേഖകൾ പുറത്ത്.വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയുടെ കണ്ടെത്തലുകൾ പുറത്ത്. വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് രേഖകൾ പുറത്തുവിട്ടത്. ഇ20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കും. ഉയർന്ന അളവിലുള്ള ഈർപ്പം എൻജിൻ പ്രവർത്തനം നിർത്തും.മാരുതി , മഹീന്ദ്ര , ടാറ്റ മോട്ടോഴ്സ് അടക്കമുള്ളവരുടെ കൂട്ടായ്മയാണ് പഠനം നടത്തിയത്. ഉയർന്ന അളവിലെ ക്ലോറൈഡ് വാഹന ഭാഗങ്ങൾക്ക് കേടുപാടുണ്ടാക്കും.

ഇത് സംബന്ധിച്ച് വാഹന നിർമ്മാതാക്കൾ കേന്ദ്രസർക്കാറിന് ആശങ്ക അറിയിച്ചിരുന്നു. ജൂലൈ 28നാണ് കേന്ദ്രസർക്കാരിനെ ഇക്കാര്യം അറിയിച്ചത്. പിന്നീട് ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.20% എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾക്ക് മൈലേജ് കുറയൽ, സ്റ്റാർട്ടിങ് ബുദ്ധിമുട്ട്, ഇന്ധനവിതരണ സംവിധാനത്തിലെ തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വർക് ഷോപ്പ് ഉടമകൾ നേരത്തേതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.ഇതോടൊപ്പം മഴക്കാലമായതോടെ സ്ഥിതി കൂടുതൽ വഷളായി.

മഴകാരണം പഴയ ഇരുചക്ര വാഹനങ്ങളുടെ പെട്രോൾ ടാങ്കിൽ വെള്ളം ഇറങ്ങുകയോ വെള്ളം കലർന്ന പെട്രോൾ ടാങ്കിൽ നിറയ്ക്കുകയോ ചെയ്യുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നാണ് സാങ്കേതികവിദഗ്ധർ പറയുന്നത്.നിശ്ചിതപരിധിക്കപ്പുറം വെള്ളം കലർന്നാൽ ഇ20-യിൽ എഥനോളും പെട്രോളും വേർതിരിക്കപ്പെടും. ഇത് കാർബറേറ്റർ ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് തകരാറുണ്ടാക്കാം. ഇ20-യ്ക്ക് അനുയോജ്യമായ ഭാഗങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ വിപണിയിൽ നിർബന്ധമാക്കിയത് 2023 ഏപ്രിൽ മുതലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*