കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ പത്താം ദിനത്തില്‍ ബോക്‌സിങ് റിംഗില്‍ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്‍റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്‌സ്മിൻ ലമ്പോറിയയുടെ സ്വര്‍ണനേട്ടം.

Be the first to comment

Leave a Reply

Your email address will not be published.


*