മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10.30 ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സാധാരണക്കാർക്ക് നീതി ഉറപ്പാക്കും. കുറ്റവാളികൾ പൊലീസിനെ ഭയപ്പെട്ടാൽ മതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരോട് സൗഹൃദത്തോടെ പൊലീസ് പെരുമാറണം. ജനങ്ങളോട് മോശമായി പെരുമാറാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാർക്ക് കേരള പൊലീസ് മാതൃകയാണ്. എന്നാൽ കുറച്ചുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കസ്റ്റഡിയിലെടുക്കുമ്പോൾ എടുക്കന്നയാളോട് കസ്റ്റഡി ക്രൈംസ് ഉണ്ടാകാൻ പാടില്ല. ലോക്കപ്പ് മർദനങ്ങളും ലോക്കപ്പ് മരണങ്ങളും അപരിഷ്‌കൃതമായ നടപടികളാണ്. ഇത്തരം കാര്യങ്ങൾ പൊലീസിൽ ഇനി ഉണ്ടാകാൻ പാടില്ല. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി വെച്ചിട്ടുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിൽ ജനാധിപത്യവൽക്കരണം പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഓരോ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന കാര്യം ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും എത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓണക്കാലത്ത് ഡാൻസാഫ് ടീം പ്രത്യേക ജാഗ്രതയിലാണ്. ആര് ലഹരി വിതരണം ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിൽ രാഷ്ട്രീയമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*