ഹൈദരാബാദിലെ NALSAR നിയമ സർവകലാശാലയിൽ നിന്ന് 2026-ൽ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകനായി ചേർക്കരുതെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ എല്ലാ സംസ്ഥാന ബാർ കൗൺസിലുകളോടും നിർദ്ദേശിച്ചു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനെതിരെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണിത്.
കൗൺസിൽ കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ 2026-ൽ NALSAR-ൽ നിന്ന് നിയമ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയെയും അഭിഭാഷകനായി ചേർക്കരുതെന്ന് ബിസിഐ ചെയർപേഴ്‌സൺ മനൻ കുമാർ മിശ്ര പറഞ്ഞു. CJI സൂര്യകാന്തിന്റെ NALSAR കോൺവൊക്കേഷൻ പങ്കാളിത്തത്തിനെതിരായ പ്രചാരണത്തിന് പിന്നിലുള്ളവരെക്കുറിച്ച് റിപ്പോർട്ട് തേടി.
അന്തിമ തീരുമാനം ഓഗസ്റ്റ് 19ന് എടുക്കുമെന്ന് BCI വ്യകത്മാക്കി. എന്നാൽ നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് CJP അറിയിച്ചു. ബാർ കൗൺസിൽ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കും. അധ്യക്ഷനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

Be the first to comment