ഷേഖ് ഹസീനയുടെ വാര്‍ത്താ സമ്മേളനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍. വാര്‍ത്താ സമ്മേളനം തടയാമായിരുന്നുവെന്ന് ചൂണ്ടികാട്ടിയ ബംഗ്ലാദേശ് പരിപാടിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ തടഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി.
ബംഗ്ലാദേശിനും ജനങ്ങള്‍ക്കും എതിരെ ഷേഖ് ഹസീന വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ള ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിന് അനുമതി നല്‍കിയത് നയതന്ത്ര ബന്ധത്തെ മോശം അവസ്ഥയില്‍ എത്തിക്കുന്നതായെന്നും വിമര്‍ശനമുണ്ട്.
അതേസമയം, ഹസീനയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഷാക്കിബുള്‍ ഹസന്റെ വീടിന് നേരെ ആക്രമണമുണ്ടായി. മുന്‍ എംപിയായ ക്രിക്കറ്റ് താരത്തിന്റെ മഗുരയിലേ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. വീടും തല്ലി തകര്‍ത്തു. അവാമി ലീഗ് എംപി ആയിരുന്ന താരം ഇപ്പൊള്‍ ശ്രീലങ്കയില്‍ ആണ് ഉള്ളത്. വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷാക്കിബ് ഉള്‍ ഹസന്‍ പങ്കെടുത്തിരുന്നു.
അതേസമയം, ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷേഖ് ഹസീന. ഈ വര്‍ഷം ഡിസംബറില്‍ തിരികെ പോകുമെന്നാണ് പ്രഖ്യാപനം. ബംഗ്ലാദേശില്‍ നടന്നത് വിദ്യാര്‍ഥി പ്രക്ഷോഭമല്ല മറിച്ച് ആസൂത്രിത ആക്രമണമെന്നാണ് ഷേഖ് ഹസീനയുടെ പ്രതികരണം. നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഓര്‍ത്ത് ഹസീന വികാരാധീനയായി.
ബംഗ്ലാദേശ് വിട്ട് രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായാണ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. പ്രക്ഷോഭങ്ങള്‍ ക്കിടയില്‍ ഉണ്ടായ അതിക്രമങ്ങള്‍ വിശദീകരിച്ച ഷേഖ് ഹസീന ഈ വര്‍ഷം ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സ്ഥിരീകരിച്ചു. താന്‍ ബംഗ്ലാദേശിന്റെ ഭാഗമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും ഷേഖ് ഹസീന പറഞ്ഞു.

Be the first to comment