‘ഈ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് തിരികെ പോകും’; നിലപാടിലുറച്ച് ഷേഖ് ഹസീന

ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് നിലപാടില്‍ ഉറച്ച് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. ഈ വര്‍ഷം ഡിസംബറില്‍ തിരികെ പോകുമെന്നാണ് പ്രഖ്യാപനം. ബംഗ്ലാദേശില്‍ നടന്നത് വിദ്യാര്‍ഥി പ്രക്ഷോഭമല്ല മറിച്ച് ആസൂത്രിത ആക്രമണമെന്നാണ് ഷേഖ് ഹസീനയുടെ പ്രതികരണം. നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഓര്‍ത്ത് ഹസീന വികാരാധീനയായി.

ബംഗ്ലാദേശ് വിട്ട് രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായാണ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. പ്രക്ഷോഭങ്ങള്‍ ക്കിടയില്‍ ഉണ്ടായ അതിക്രമങ്ങള്‍ വിശദീകരിച്ച ഷേഖ് ഹസീന ഈ വര്‍ഷം ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സ്ഥിരീകരിച്ചു. താന്‍ ബംഗ്ലാദേശിന്റെ ഭാഗമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും ഷേഖ് ഹസീന പറഞ്ഞു.

വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രക്ഷോഭമുണ്ടാക്കിയതെന്നാണ് ഷേഖ് ഹസീനയുടെ ആരോപണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ബംഗ്ലദേശ് ഭീതിയില്‍ ആണ്. രാഷ്ട്രീയ തടവുകാരെ പുറത്തുവിടണമെന്നും മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.

നിലവില്‍, ഹസീനക്ക് എതിരെ 600 അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് കാട്ടി ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ഹസീനക്ക് വധശിക്ഷയും വിധിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*