ഹൃദയത്തെ പൊന്നുപോലെ കാക്കണ്ടേ? നിങ്ങളുടെ 20കളിലും 30കളിലും 40കളിലും അതിനപ്പുറവും പാലിക്കണം ഈ നല്ല ശീലങ്ങള്‍

ഓരോ വര്‍ഷവും ഹൃദയാഘാതങ്ങള്‍ കവരുന്നത് നിരവധി ജീവനുകളാണ്. ഇതെല്ലാം പ്രായമാകുമ്പോള്‍ വരുന്നതല്ലേ എന്ന് കരുതി ഒരിക്കലും ആരോഗ്യ പരിപാലനത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ചെറുപ്പകാലത്ത് നാം പിന്തുടരുന്ന ശീലങ്ങളുടെ ഫലമായി കൂടിയാണ് വിവിധ തരം ജീവിതശൈലീ രോഗങ്ങള്‍ നമ്മളം പ്രായമാകുമ്പോള്‍ കീഴ്‌പ്പെടുകത്തുക. ചെറുപ്പകാലത്ത് തന്നെ ഹൃദയാഘാതം ഉള്‍പ്പെടെ വന്നുകൂടെന്നും കരുതരുത്. നിങ്ങളുടെ ഓരോ പ്രായത്തിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഇരുപതുകളില്‍

പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളില്‍ കുടുങ്ങാതിരിക്കുക

അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക

18 വയസ് മുതല്‍ രക്തസമ്മര്‍ദം കൃത്യമായി നോക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

30കളില്‍

സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രമിക്കുക

നന്നായി ഉറങ്ങുക

സ്‌ട്രെങ്ത്ത് ട്രെയിനിങ് വര്‍ക്കൗട്ടുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക

കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദം മറ്റ് രക്തപരിശോധനകള്‍ ഒക്കെ നടത്തുക.

പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഒഴിവാക്കുക

നാല്‍പതുകളില്‍

നിങ്ങള്‍ക്ക് ഹൃദയ സംബന്ധിയായ രോഗങ്ങളുടെ പാരമ്പര്യമുണ്ടെങ്കില്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ രക്തപരിശോധനകള്‍ നടത്തണം.

അമിതമായ ക്ഷീണം, ശ്വാസം കിട്ടാത്ത അവസ്ഥ, ശരീരത്തിലെ വേദനകള്‍ തുടങ്ങിയവ ഒരു കാരണവശാലും അവഗണിക്കരുത്.

അമിതമായി കൊഴുപ്പും മധുരവുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രമിക്കുക

നന്നായി ഉറങ്ങുക

വ്യായാമം പതിവാക്കുക

അന്‍പതുകളില്‍

ആര്‍ത്തവ വിരാമം സംഭവിക്കുന്ന സ്ത്രീകള്‍ ശരീരം പ്രത്യേകം ശ്രദ്ധിക്കുക

നട്ട്‌സ്, പ്രൊട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതല്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക

നന്നായി ഉറങ്ങാന്‍ ശ്രമിക്കുക

അറുപതുകളിലും അതിന് ശേഷവും

നടത്തം പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക

രക്തപരിശോധനകള്‍ കൃത്യമായി നടത്തുക

അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക

നന്നായി ഉറങ്ങാന്‍ ശ്രമിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*