ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്രയടക്കമുള്ള മുൻനിര താരങ്ങളാണ് പട്ടികയിലുള്ളത്. മലയാളികളായ പി.മുഹമ്മദ് അഫ്സല്‍ (800 മീറ്റർ),മുരളി ശ്രീശങ്കർ( ലോംഗ് ജമ്പ്),ആൻസി സോജൻ (ലോംഗ്ജമ്പ്), കാർത്തിക് ഉണ്ണകൃഷ്ണൻ( ട്രിപ്പിള്‍ ജമ്പ്), അനു.ആർ (400 മീറ്റർ), തൗഫീക്ക് എൻ. (ഡെക്കാത്‌ലണ്‍), മനു ടി.എസ് (400 മീ.റിലേ),മുഹമ്മദ് അഷ്ഫാഖ് (400 മീ.റിലേ), അൻസ ബാബു (400 മീ.റിലേ) എന്നിവർ ഇന്ത്യൻ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
2023ല്‍ ചൈനയിലെ ഹ്വാംഗ്ചോയില്‍ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ അത്‌ലറ്റിക്സില്‍ ആറ് സ്വർണവും 14 വെള്ളിയും 9 വെങ്കലങ്ങളും ഉള്‍പ്പടെ 29 മെഡലുകള്‍ നേടി റെക്കാഡ് സൃഷ്ടിച്ചിരുന്നു. സെ്പതംബർ 19 മുതല്‍ ഒക്ടോബർ നാലുവരെയാണ് അയ്ചി നഗോയയില്‍ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

Be the first to comment