പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം.

ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കല്‍ ആചരിച്ചാണ് വിശ്വാസികള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നത്.

ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാല്‍ പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നാണ് നിര്‍ദേശം.

പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍

ജലാശയങ്ങളിലെ സുരക്ഷ

ഫയര്‍ഫോഴ്സ്, പൊലീസ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുക.

ആരോഗ്യവും യാത്രാ സുരക്ഷയും

ബലിമണ്ഡപങ്ങളിലെ അമിതമായ തിരക്കില്‍ പെടാതെ വരിയായി മാത്രം നീങ്ങുക. സുരക്ഷാ ബാരിക്കേഡുകള്‍ അല്ലെകില്‍ കയറുകള്‍ മറികടന്ന് മുന്നോട്ട് പോകരുത്.

പരിചിതമല്ലാത്തതോ ആഴമുള്ളതോ ആയ ഭാഗങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.

കുട്ടികളെ യാതൊരു കാരണവശാലും വെള്ളത്തിനടുത്തേക്ക് ഒറ്റയ്ക്ക് വിടരുത്. അവരുടെ കൈകള്‍ എപ്പോഴും പിടിക്കുക.

വയോധികര്‍, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പുലര്‍ച്ചെ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക.

ശക്തമായ അടിയൊഴുക്കും തിരമാലകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.

ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, നിര്‍ജ്ജലീകരണം ഒഴിവാക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*