കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനം

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനം. അഞ്ചാം സെമസ്റ്ററിലെ ഇയര്‍ ബാക്കാണ് താത്കാലികമായി ഒഴിവാക്കുന്നത്. ഇയര്‍ബാക്ക് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായിരുന്നു.

ട്വന്റിഫോറിന്റെ യൂട്യൂബ് ചാനല്‍ വഴിയും വിദ്യാര്‍ഥികള്‍ പ്രശ്‌നമുന്നയിച്ചു. പിന്നാലെ വിഷയം ശ്രദ്ധയില്‍പെടുത്തിയ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കിയ ഉറപ്പാണ് നിലവില്‍ നടപ്പിലായത്.

അതേസമയം കേരള സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പ് അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് സിന്‍ഡിക്കേറ്റ് ഇടപെടല്‍ ഉണ്ടായി. മറ്റന്നാള്‍ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യും. ട്വന്റിഫോര്‍ വാര്‍ത്തകള്‍യ്ക്ക് പിന്നാലെ വിഷയം പ്രത്യേക അജണ്ടയായി പരിഗണിക്കാനാണ് നീക്കം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*