കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍, അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു. കോതമംഗലം മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. കുട്ടമ്പുഴ പൊലീസ് അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും.
രാത്രി ഏഴോടെയാണ് കുട്ടമ്പുഴ പൊലീസ് അര്‍ജുനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതിയെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.
കോതമംഗലം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് പിടികൂടിയത്.
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച കേസില്‍ റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. മൂന്ന് ദിവസത്തേക്കായിരുന്നു അര്‍ജുനെ കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാം താന്‍ തനിച്ചാണ് ചെയ്തത് എന്ന് അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞ ലോഡ്ജിലും, സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുന്‍പ് എത്തിയ അഭിഭാഷകയുടെ അപര്‍ട്ട്‌മെന്റിലും അര്‍ജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഐ ഫോണും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു.

Be the first to comment