RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ റോഡ് ശുചീകരണം ഉദ്ഘാടനം ചെയ്‌തു

മലപ്പുറത്ത് ആർ എസ് എസ് പരിപാടിയുടെ ഉ​ദ്ഘാടകനായി മുസ്ലീം ലീ​ഗ് നേതാവ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സേവാഭാരതി നടത്തിയ റോഡ് ശുചീകരണമാണ് മുസ്ലിം ലീഗ് നേതാവ് ഉദ്ഘാടനം ചെയ്തത്.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ പി കെ സി അബ്‌ദുറഹിമാൻ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സേവാഭാരതി ചെറുകാവ് യൂണിറ്റ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെ വലിയ വിവാദത്തിലേക്ക് വഴി തെളിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*