ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. ഗാന്ധിനഗര്‍ കുഡാസനിലാണ് അപകടമുണ്ടായത്. പൊളിഞ്ഞ് വീണ കെട്ടിടത്തില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിച്ചു. ഇതില്‍ 13 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് നിലകളിലാണ് കൊമേര്‍ഷ്യല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരുന്നത്. ഇന്നലെ രാത്രി 9.15ഓടെയാണ് അപകടമുണ്ടായതെന്ന് ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്‌സ് ചീഫ് രാജേഷ് പാട്ടേല്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കവെയായിരുന്നു അപകടം. മൂന്നാം നിലയിലെ സ്ലാബ് പെട്ടെന്ന് തകരുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും നിലംപതിച്ചു.

Be the first to comment