ഹോർമുസ് അമേരിക്കയുടെ പുതിയ ഭൂപ്രദേശം: മാപ്പ് പങ്കുവെച്ച് ട്രംപ്

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രസ്തുത സമുദ്രപാതയ്ക്ക് മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ ട്രംപിന്റെ വാദം ഇറാൻ പൂർണ്ണമായും തള്ളി. തങ്ങളുടെ നിബന്ധനകൾ യു.എസ്. അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ പ്രതിനിധി മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധവും എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധവും നീക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ ഒമാനുമായി ചേർന്ന് ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഒമാനെതിരെ ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ യു.എസ് സന്നദ്ധമല്ലെന്ന് ട്രംപിന്റെ അനുയായി ജാരദ് കുഷ്നറും വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*