ഇറാൻ യുദ്ധത്തിൽ ട്രംപിനോട് ഇടഞ്ഞ് മകൻ; പിതാവിനോട് നേരിട്ട് വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഇറാൻ യുദ്ധത്തിൽ തനിക്കുള്ള എതിർപ്പ് പിതാവിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാൾഡ് ട്രംപ് ജൂനിയർ ശക്തമായി എതിർത്തിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം പിതാവായ ഡൊണാൾഡ് ട്രംപിനെ അദ്ദേഹം സ്വകാര്യമായി അറിയിക്കുകയുംചെയ്തു. എന്നാൽ, പിതാവുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ആ​ഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവർ വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ വീണ്ടും ഒരു സൈനിക സംഘർഷത്തിൽ ഏർപ്പെടുന്നതിൽനിന്ന് അമേരിക്ക മാറിനിൽക്കണമെന്നതായിരുന്നു ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ നിലപാട്. വിദേശരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ഇടപെടലിനെ ഏറെക്കാലമായി എതിർത്തുവരുന്നയാളാണ് അദ്ദേഹം. ഇസ്രയേലുമായി ചേർന്ന് പിതാവ് ഡൊണാൾഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചപ്പോഴും ഡൊണാൾഡ് ട്രംപ് ജൂനിയർ തന്റെ എതിർപ്പ് അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*