കാലടി സംസ്‌കൃത സർവകലാശാലയിലെ SFI വിദ്യാർഥികളുടെ അറസ്റ്റിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിദ്യാർഥികളോട് വ്യക്തിപരമായ വിദ്വേഷം വെക്കുകയാണ് വൈസ് ചാൻസലർ ഡോ. സിസാ തോമസ്. വൈസ്‌ചാൻസലറെ വ്യക്തിപരമായി എസ്എഫ്ഐ ആക്രമിച്ചിട്ടില്ല. ലൈറ്റുകൾക്ക് നൽകിയ അന്ത്യാഞ്ജലിയെ തനിക്ക് നൽകിയതാണെന്ന് തെറ്റ് ധരിക്കുകയാണ് ഉണ്ടായതെന്നും പി എസ് സഞ്ജീവ് പ്രതികരിച്ചു.
സംഭവ ദിവസം രാത്രി സിസാ തോമസിന്റെ പരാതി പൊലീസിന് കിട്ടി, നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം പൊലീസ് അറസ്റ്റ് നടന്നു, സിസ തോമസിനെ ആക്രമിച്ചു എന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും വിസിമാരും ആഭ്യന്തരമന്ത്രിയും ഗവർണറുമെല്ലാം സംഘപരിവാർ താല്പര്യ പ്രകാരം പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത 4 പേർക്ക് എതിരെയുള്ള കേസ് എന്താണെന്ന് പൊലീസ് വ്യക്തമാക്കണം. ഇല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ചിലേക്ക് എസ്എഫ്ഐ കടക്കുമെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
അതേസമയം, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതും കലാപവുമടക്കം ചുമത്തിയെടുത്ത കേസിൽ 4 എസ് എഫ് ഐ പ്രവർത്തകർ ഇതിനകം റിമാൻഡിലായി. എസ് എഫ് ഐയുടേത് പ്രാകൃത സമരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ കള്ളക്കേസുകൊണ്ട് സമരം അടിച്ചമർത്താൻ സമ്മതിക്കില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.
3 ദിവസം മുൻപ് നടന്ന എസ് എഫ് ഐ പ്രതിഷേധത്തിനെതിരെയാണ് പൊലീസിന്റെ നടപടി. സിസാ തോമസിന്റെപരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കലടക്കം ചുമത്തി എടുത്ത കേസിൽ ഇന്നലെയാണ് 4 എസ് എഫ് ഐ പ്രവർത്തകരെ വീട് കയറി അറസ്റ്റ് ചെയ്തത്. സിൻഡിക്കറ്റ് യോഗം കഴിഞ്ഞു പുറത്ത് ഇറങ്ങിയ തന്നെ തടഞ്ഞു വച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, മുടിയിൽ പിടിച്ചു വലിച്ചു എന്നടക്കം സിസാ തോമസിന്റെ പരാതിയിലുണ്ട് പ്രതീകാത്മകമായി ശവസംസ്കാരം നടത്തി എന്നും ആരോപിച്ചിരുന്നു.

Be the first to comment