വീണ്ടും മുകേഷ് അംബാനിയുടെ ജിയോ മോഡൽ; വെറും 10 രൂപയ്ക്ക് പ്രീമിയം ഐസ്ക്രീമുമായി റിലയൻസ്

ഇന്ത്യൻ റീടെയിൽ വിപണിയിൽ വീണ്ടും വിലക്കുറവിന്റെ ‘യുദ്ധപ്രഖ്യാപനം’ നടത്തി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ‘ബോംബെ ക്രീമെറി’ (Bombay Creamery) എന്ന പേരിൽ 10 രൂപയ്ക്ക് പുതിയ ഐസ്ക്രീം വിപണിയിലെത്തിച്ചു കൊണ്ടാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് വളരെ കുറഞ്ഞ നിരക്കുകളിൽ ടെലികോം സേവനങ്ങൾ നൽകിക്കൊണ്ട് വിപണി പിടിച്ച റിലയൻസ് ജിയോയുടെയും, അടുത്തിടെ പെപ്സി, കൊക്ക കോള ഭീമൻമാരെ വിറപ്പിച്ച 10 രൂപയുടെ ക്യാംപ കോളയുടെയും തുടർച്ചയാണിത്. മുകേഷ് അംബാനിയുടെ ‘അ​ഗ്രസീവ് പ്രൈസിങ്’ എന്ന തന്ത്രം ഇന്ത്യൻ വിപണിയിൽ വിലക്കുറവിന്റെ തിരമാലകൾ തീർക്കുകയാണ്.

റിലയൻസ് കുറഞ്ഞ വിലയിൽ പ്രൊഡക്ടുകളും, സേവനങ്ങളും നൽകുന്നതോടെ ഈ മേഖലയിലെ മറ്റു കമ്പനികളും അതിന് നിർബന്ധിതമായി മാറുന്നു. ഫലത്തിൽ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. അതേ സമയം വിപണി പിടിച്ച ശേഷം പ്രൈസ് വർധിപ്പിച്ച ജിയോയുടെ രീതി മറ്റ് റിലയൻസ് ബ്രാൻഡുകളും ഭാവിയിൽ പിന്തുടരുകയും ചെയ്തേക്കാം. റിലയൻസ് എന്ന ഭീമന്റെ പിന്തുണയുള്ള, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ പുതിയ ഐസ്ക്രീം ബ്രാൻഡ് ഈ സെ​ഗ്മെന്റിലെ മറ്റ് കമ്പനികൾക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.സാധ്യതകളുടെ ഇന്ത്യൻ ഐസ്ക്രീം വിപണി 

ഒന്നും കാണാതെയല്ല അംബാനി ഐസ്ക്രീം വിപണിയിലേക്ക് നോട്ടമിട്ടിരിക്കുന്നത്. ഇന്ത്യയിൽ വൻ വളർച്ചാ സാധ്യതയുള്ള ഒരു മേഖലയാണിത്. 15% വാർഷിക വളർച്ചയോടെ, 2035 വർഷത്തോടെ 16.10 ബില്യൺ ഡോളറിന്റെ വിപണിയായി ഇന്ത്യൻ ഐസ്ക്രീം വിപണി മാറുമെന്നാണ് മാർക്കറ്റ് റിസർച്ച് കണക്കുകൾ പറയുന്നത്.

10 രൂപയ്ക്ക് ഐസ്ക്രീം

അംബാനിയുടെ ബോംബെ ക്രീമറി തുടക്കത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിലാണ് ലഭ്യമാക്കുന്നത്. ഉടൻ തന്നെ ഇന്ത്യ മുഴുവനും ഈ ബ്രാൻഡ് ലഭ്യമാക്കും. 2023 മുതൽ റിലയൻസ് ഈ ബിസിനസിന് വേണ്ട തന്ത്രങ്ങൾ മെനയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*