മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു. ഇന്ന് ദില്ലിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ മാര്‍ച്ച് നടത്തുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദില്ലിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവും പ്രതിഷേധത്തിൽ അണിനിരക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. അതേസമയം മാർച്ചിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ല. സ്വന്തമായി പ്രതിഷേധം നടത്താനാണ് എ എ പിയുടെ തീരുമാനം.
150 ലധികം എം പിമാർ അണിനിരക്കും
രാവിലെ പാർലമെന്റിന്റെ മകർ ദ്വാർ മുതൽ നിർവാചൻ സദൻ വരെയാണ് ഇന്ത്യ സഖ്യത്തിന്റെ എം പിമാർ മാർച്ച് നടത്തുന്നത്. രാവിലെ പത്ത് മണിക്ക് മകർ ദ്വാറിൽ എം പിമാർ ഒത്തുചേരുമെന്നും 150 ലധികം എം പിമാർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും, വോട്ടർപട്ടികയിലെ എസ് ഐ ആർ നടപടിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രധാനമായി ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിലേക്കാണ് പ്രതിഷേധം കേന്ദ്രീകരിക്കുന്നത്. എസ് ഐ ആർ നടപടിയിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നാരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഈ മാസം ഏട്ടുവരെ രാജ്യവ്യാപകമായി ‘Save Democracy’ പ്രതിഷേധ പരിപാടികൾ നടത്താനും, തുടർന്ന് ജില്ലാ തലത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ദില്ലിയിൽ വൻ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണുകയും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിഷേധത്തിൽ എ എപി എംപിമാർ പങ്കെടുക്കില്ല. “സ്വന്തം രീതിയിലാണ് ഈ പോരാട്ടം തുടരുന്നത്” എന്നാണ് എ എ പി നേതാവ് സഞ്ജയ് സിംഗിന്റെ വിശദീകരണം. കമ്മീഷൻ ആസ്ഥാനത്തേക്ക് എ എ പി മാർച്ച് നടത്തുന്നുണ്ട്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷം കൂടുതൽ ഏകോപിത നീക്കത്തിലേക്ക് കടക്കുമ്പോഴും, സംയുക്ത മാർച്ചിൽ നിന്ന് എ എ പി മാറിനിൽക്കുന്നത് ബി ജെ പി ആയുധമാക്കിയിട്ടുണ്ട്. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി.

Be the first to comment