മുൻ എം.എൽ.എ സ്റ്റീഫൻ ജോർജിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം

ഡോ. ജോർജ് എം. കാക്കനാട്ട്

ഹൂസ്റ്റൺ, ടെക്സസ്: കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മുൻ എം.എൽ.എയുമായ സ്റ്റീഫൻ ജോർജിന് സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സിന്റെ (SIUCC) നേതൃത്വത്തിൽ ഫോമയുടെയും പ്രവാസി കേരളാ കോൺഗ്രസ് എമ്മിന്റെയും സഹകരണത്തോടെ ഹൂസ്റ്റണിൽ ഹൃദ്യമായ സ്വീകരണം നൽകി. സംഘടനകളുടെ പ്രതിനിധികൾ സ്റ്റീഫൻ ജോർജിനെ വേദിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും സ്നേഹത്തിനും സ്റ്റീഫൻ ജോർജ് നന്ദി രേഖപ്പെടുത്തി. പ്രവാസി സമൂഹത്തെ ബിസിനസ്-സാംസ്കാരിക തലങ്ങളിൽ ഒരുമിപ്പിച്ചു നിർത്തുന്ന ചേംബറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും സ്നേഹത്തിനും SIUCC നേതൃത്വത്തോടും യു.എസിലെ പ്രവാസി സമൂഹത്തോടും സ്റ്റീഫൻ ജോർജ് നന്ദി രേഖപ്പെടുത്തി. പ്രവാസി സമൂഹത്തെ ബിസിനസ്-സാംസ്കാരിക തലങ്ങളിൽ ഒരുമിപ്പിച്ചു നിർത്തുന്ന ചേംബറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജോമോൻ എടയാടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡന്റ് ജോർജ് കൊളച്ചേരിൽ മാസ്റ്റർ ഓഫ് സെറിമണിയായി പരിപാടികൾ ഏകോപിപ്പിച്ചു. മുൻ പ്രസിഡന്റ് സണ്ണി കാരിയ്ക്കൽ, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ചേംബർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശിധരൻ നായർ, സൈമൺ വാളച്ചേരിൽ, എബ്രഹാം പറയങ്കാല, ബാബു മുളയാനിക്കുന്നേൽ, ഡോ. സാം ജോസഫ്, ജോയ് ഇല്ലിക്കാപറമ്പിൽ, തോമസ് കൊരട്ടിയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

SIUCC ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബിസിനസ്-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. സൗഹൃദവും ആശയവിനിമയങ്ങളും പങ്കുവെച്ച മനോഹരമായ സംഗമത്തിന് ജെയിംസ് വെട്ടിക്കാനൽ കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെയാണ് സ്വീകരണ സമ്മേളനം സമാപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*