മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര; കേരള ലോകായുക്തയില്‍ പരാതി

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കേരള ലോകായുക്തയില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനാണ് പരാതി നല്‍കിയത്. വിമാനയാത്രയില്‍ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിപ്‌സന്‍ എയര്‍വെയിസില്‍ നിന്ന് മുഖ്യമന്ത്രി അനധികൃത സൗജന്യം പറ്റിയെന്ന് പരാതിയിൽ പറയുന്നു. ഹെലികോപ്റ്റര്‍ കരാര്‍ അടക്കം ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്നും ആവശ്യം.അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെ പരാതിയില്‍ ആരോപണമുണ്ട്.

മലപ്പുറത്തേയ്ക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ മൗനം തുടരുകയാണ്. സ്പോൺസർമാർ ഏർപ്പെടുത്തിയ വിദേശയാത്രയിൽ മന്ത്രിമാർക്കും ഉത്തരമില്ല.വിവാദയാത്രകളിൽ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളിൽ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്ത് വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ് മന്ത്രിമാരും നേതാക്കളും. എന്നാൽ മുഖ്യമന്ത്രിയുടെ വിമാന യാത്രയെ ന്യായീകരിച്ച് കൊണ്ടായിരുന്നു ഡോ. ശശി തരൂർ എംപിയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*