ദൈവത്തിന്റെ പദ്ധതികളും ചിന്തകളും മനുഷ്യന്റെ കാഴ്ചപ്പാടുകൾക്കും ആഗ്രഹങ്ങൾക്കും അപ്പുറം അളവറ്റവിധം മഹത്തരവും സ്നേഹനിർഭരവുമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
മുന്തിരിത്തോട്ടത്തിലെ തൊഴിലാളികളുടെ ഉപമയെക്കുറിച്ചുള്ള സുവിശേഷഭാഗം ആസ്പദമാക്കിയാണ് മാർപാപ്പ സന്ദേശം നൽകിയത്. പാപക്കറകൾ പുരണ്ട മനുഷ്യന്റെ കണക്കുകൂട്ടലുകളെക്കാൾ അനന്തവും കാരുണ്യപൂർണ്ണവുമാണ് ദൈവത്തിന്റെ പദ്ധതികളെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
അർഹതയെക്കാളും സ്വാർഥമായ കണക്കുകൂട്ടലുകളെക്കാളും ഉപരിയായി ദൈവീകമായ കാരുണ്യവും സ്നേഹവും നമ്മെ നയിക്കുമ്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷവും പ്രത്യാശയും സമാധാനവും ഉണ്ടാകുന്നതെന്ന് പാപ്പ വ്യക്തമാക്കി. വൈരസ്യങ്ങളും മത്സരങ്ങളും അവസാനിപ്പിച്ച് ദൈവത്തിന്റെ ദാനമായ സമാധാനത്തെയും കൃപയെയും നന്ദിയോടെ സ്വീകരിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

Be the first to comment