ഒന്നിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് അഭിജീത്ത് ദീപ്കയെ കൂടെ നിർത്താൻ രാഹുൽ, ചായസത്കാരത്തിന് ക്ഷണിച്ചിരുന്നതായി റിപ്പോർട്ട്

ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ചായസൽക്കാരത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചതായി റിപ്പോർട്ട്. ഇന്ത്യ മുന്നണി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർക്കായാണ് രാഹുൽ ഗാന്ധി ചായസൽക്കാരം നടത്തിയത്. സിജെപിയോടുള്ള നിലപാടിൽ കോൺഗ്രസ് മാറ്റം വരുത്തുന്നതിന്‍റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുൻപ് ആം ആദ്മി പാർട്ടിയുടെ നിഴൽ സംഘടനയാണെന്ന സംശയത്താൽ സിജെപിയെ കോൺഗ്രസ് നേതൃത്വം അകറ്റി നിർത്തിയിരുന്നു. എന്നാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങളെല്ലാം ഭരണഘടന സംരക്ഷിക്കാനുള്ള ഒറ്റ പോരാട്ടത്തിന്‍റെ ഭാഗമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെയാണ് നിലപാടിൽ മാറ്റമുണ്ടായത്. അഭിജിത് ദീപ്കെയെയും സി.ജെ.പിയെയും ക്ഷണിക്കുന്നതിനായി പ്രശാന്ത് ഭൂഷന്‍റെ സഹായത്തോടെയാണ് കോൺഗ്രസ് ബന്ധപ്പെടാൻ ശ്രമിച്ചത്.

ദീപ്കെ മഹാരാഷ്ട്രയിലായിരുന്നതിനാലും, ആശുതോഷ് റാങ്ക, സൗരവ് ദാസ് ഉൾപ്പെടെയുള്ള മറ്റ് സി.ജെ.പി നേതാക്കൾ ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പോലീസിന്‍റെ കസ്റ്റഡിയിലായിരുന്നതിനാലും അവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സി.ജെ.പി നേതാക്കളുടെ അറസ്റ്റിനെ രാഹുൽ ഗാന്ധി ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ രൂക്ഷമായി വിമർശിച്ചു. ദേശീയപതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റമല്ലെന്നും ഇതിന്‍റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*