ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട്

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി. ആക്രമണം നേരിടുന്നതായി ആഭ്യന്തരമന്ത്രാലയം. ഇന്ന് നാലാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇന്ന് തിങ്കളാഴ്ച ഇറാന്റെ ഭാഗത്തുനിന്ന് നിരവധി വ്യോമാക്രമണങ്ങൾ ഉണ്ടായതായി ബഹ്‌റൈൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബഹ്‌റൈന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെല്ലാം തടയുകയും തകർക്കുകയും ചെയ്തതായാണ് അറിയിച്ചത്.

നിലവിൽ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയിലാണ് തുടരുന്നത്. നേരത്തെ നിരവധി തവണകളാണ് ശത്രു രാജ്യത്ത് നിന്ന് യുഎഇയിലേക്ക് മിസൈൽ വന്നത്. എന്നാൽ ഇതെല്ലാം പ്രതിരോധ സേന വിജയകരമായി തകർത്തു. കൂടാതെ ആക്രമണത്തെത്തുടർന്ന് തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ കാണുകയാണെങ്കിൽ അടുത്ത പോകരുതെന്നും നിർദേശം നൽകി.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഗൾഫ് മേഖലയെയും ആഗോള വിപണിയെയും വലിയ അനിശ്ചിതത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ് യുദ്ധം. ഒരു വശത്ത് സമാധാന കരാറിനായുള്ള ചർച്ചകൾ നടത്തുമ്പോഴും അതിർത്തികളിൽ യുദ്ധഭീതി പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല എന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളിലും അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇറാന്റെ വ്യോമാതിർത്തികൾ ഇപ്പോഴും അതീവ ജാഗ്രതയിലാണ്. കൂടാതെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ ടൂറിസം, വിമാന സർവീസുകൾ എന്നിവയെ ഇറാന്റെയും ഇസ്രായേലിന്റെയും നീക്കങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*