തൃശൂർ: പുതുക്കാട് ദേശീപാതയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്.
പുതുക്കാട് പോസ്റ്റ് ഓഫീസിന് മുൻവശത്തായി ഒതുക്കിയിട്ടിരുന്ന ലോറിയുടെ കാബിനിൽ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം. പുലർച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്. ലോറിയിൽ മറ്റ് ജീവനക്കാരോ സഹായികളോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. തുടർനടപടികൾക്കായി മൃതേദഹം ആശുപത്രിയിലേക്ക് മാറ്റി.

Be the first to comment