കാസർഗോഡ്: റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ (24)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
ഉടൻതന്നെ കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാണിപുരത്തെ സ്വകാര്യ ഗ്ലാസ് ബ്രിഡ്ജിനോടനുബന്ധിച്ചുള്ള റിസോർട്ടിൽ വെള്ളിയാഴ്ചയാണ് സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ചാമുണ്ഡിക്കുന്നിലെ കൃഷ്ണന്റെയും ജാനകിയുടെയും മകനാണ് സനൂപ്. സഹോദരങ്ങൾ: ശരത്, ശ്യാം.

Be the first to comment