രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരായ കയ്യേറ്റശ്രമം; SC/ST പീഡന നിരോധന നിയമത്തിൽ കേസ്

ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ് സി, എസ് ടി പീഡന നിരോധന നിയമം ചുമത്തിയാണ് ചിറയിൻകീഴ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏഴ് പേര്‍ക്കെതിരെയാണ് നടപടി. ജാമ്യമില്ലാ വകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.

താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ രമ്യ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, എംഎല്‍എ രമ്യ ഹരിദാസിനെതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സജാദ് നല്‍കിയ പരാതിയിലാണ് സംഭവം. എംഎല്‍എ ആക്രമിച്ചെന്നാണ് പരാതി. ഇന്നലെയാണ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരുമാണ് പങ്കെടുത്തത്. ഇതിനിടെ എംഎൽഎയുടെ പിഎ പ്രദീപ് കരാറുകാരുമായി സംസാരിച്ചതാണ് തർക്കത്തിന് തുടക്കമായത്. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. തുടർന്ന് പിഎ പ്രദീപും സജിത് മുട്ടപ്പലം എന്നയാളും തമ്മിൽ വാക്കുതർക്കമുണ്ടായി.

കരാറുകാരുമായുള്ള വിഷയത്തിൽ എംഎൽഎയുടെ പിഎ ഇടപെടുന്നതിനെ ചോദ്യം ചെയ്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സംഘവും സജാദിന്റെ വീട്ടിലെത്തി മർദിച്ചെന്നാണ് പരാതി.

വീട്ടിൽവെച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകനെ എംഎൽഎ മുഖത്തടിച്ചെന്നും പരാതിയിൽ പറയുന്നു. ഇയാളും ആശുപത്രിയിൽ ചികിത്സതേടി.

Be the first to comment

Leave a Reply

Your email address will not be published.


*