ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെയാണ് സ്ഥലം മാറ്റം.

സ്ഥലം മാറ്റ ഉത്തരവ് ഇന്നാണ് പുറത്തിറങ്ങിയത്. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിലുള്ളത്. ജോസിന് പകരം കാസര്‍ഗോഡ് ഡിഎഫ്ഒയുടെ ചുമതല അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജീവന്‍ എമ്മിന് നല്‍കി. ചുമതല കൈമാറിയ ശേഷം ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുമ്പാകെ ഹാജരാകണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച കാസര്‍ഗോഡ് റെയില്‍വേ പൊലീസാണ് ജോസിനെതിരെ കേസെടുത്തത്. ജനറല്‍ കോച്ചില്‍ യാത്ര ചെയ്യവേ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഇതില്‍ അന്വേഷണം നടന്നുവരികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*