ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7:30-ന് ആരംഭിച്ച തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഇന്ത്യയിൽ മിയാവു രൂപതയുടെ മെത്രാൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രൈസ്തവ ജീവിതത്തിലും തിരുസഭയുടെ വളർച്ചയിലും പരിശുദ്ധ ദൈവമാതാവിനുള്ള പ്രത്യേക പങ്കിനെക്കുറിച്ച് ബിഷപ്പ് അനുസ്മരിച്ചു. മാതാവിന്റെ മാതൃകയും മധ്യസ്ഥതയും ദൈനംദിന ജീവിതത്തിൽ വലിയ വഴികാട്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം, ദേവാലയത്തിന് പിൻവശത്തായി നിർമ്മിക്കുന്ന പുതിയ സൺഡേ സ്കൂൾ മന്ദിരമായ ‘ഹൊറൈസൺ സെന്ററി’ന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ബിഷപ്പ് മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ അതിഥിയായി നിർവ്വഹിച്ചു.
വിശുദ്ധ കുർബാനയിലും അനുബന്ധ ചടങ്ങുകളിലും വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

കൈക്കാരന്മാരായ സാജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേക്കര, സാബു കറുകപ്പറമ്പിൽ, നിഥിൻ വട്ടമറ്റത്തിൽ, സിസ്റ്റർ റെജി SJC, ബിബി തെക്കനാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങളും ശിലാസ്ഥാപന ചടങ്ങുകളും സംഘടിപ്പിച്ചത്. ആഘോഷങ്ങളിൽ നിരവധി ഇടവകാംഗങ്ങൾ പങ്കെടുത്തു.

Be the first to comment